പിറവം..... മെയ് 20 ദേശീയ പണിമുടക്കിൽ ബസ് തൊഴിലാളികൾ പങ്കെടുക്കും കടകംപിള്ളി സുരേന്ദ്രൻ എം എൽ എ. കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് കടകംപിള്ളി സുരേന്ദ്രൻ ഇന്ന് രാവിലെ പിറവം നഗരസഭ ചിൽഡ്രൻസ് പാർക്കിൽ ചേർന്ന എറണാകുളം ഡിസ്ട്രിക്ക് ബസ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
കൺവെൻഷനിൽ യൂണിയൻ ജില്ല പ്രസിഡണ്ട് വി സലിം അധ്യക്ഷനായി സി ഐ ടി യു ജില്ലാ പ്രസിഡണ്ട് ജോൺ ഫെർണാണ്ടസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കലേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി എൻ മഹേഷ് കുമാർ രക്ത സാക്ഷി പ്രമേയവും, ഷൺമുഖദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കൺവെൻഷൻ സി ഐ ടി യു ഏരിയ സെക്രട്ടറി കെ പി സലിം സ്വാഗതവും, കെ ആർ നാരായണൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി
കൺവെൻഷൻ യൂണിയൻ്റെ പുതിയ ജില്ലാ സെക്രട്ടറിയായി കെ പി പോളിയെ തെരെഞ്ഞെടുത്തു
Private bus workers also join national strike on May 20, Kadakampilli Surendran
